തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ 13-ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവര് പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ, അദ്ദേഹത്തിന്റെ ചെങ്ങന്നൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ശബരിമല കൊടിമരത്തിലെ പുരാതനമായ 'വാജി വിഗ്രഹം' (കുതിര രൂപം) പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെടുത്തു.
വിഗ്രഹം കുടുക്കായി
2017-ൽ ശബരിമലയിലെ പഴയ കൊടിമരം മാറ്റിയപ്പോൾ തന്ത്രിക്ക് കൈമാറിയ 11 കിലോ തൂക്കമുള്ള, സ്വർണം പൂശിയ പഞ്ചലോഹ വിഗ്രഹമാണിത്. ......
കൊച്ചി: നൂതന സാങ്കേതികവിദ്യകള്‍ ഇല്ലാതെ പരമ്പരാഗത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യന്‍ നാവികസേനാ യാനമായ ഐഎന്എസ്വി കൗണ്ടിന്യ പോര്‍ബന്തറില്‍ നിന്നുള്ള കന്നി യാത്ര വിജയകരമായി പൂര്‍ത്തിയാക്കി മസ്കറ്റിലെത്തി. ഇന്ത്യയും ഒമാനും പങ്കിട്ട സമുദ്ര പൈതൃകത്തിലെ സുപ്രധാന നിമിഷത്തിനു സാക്ഷ്യം വഹിച്ച് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കപ്പലിനെയും ജീവനക്കാരെയും സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് സ്വീകരിച്ചു.
അയ്യായിരം വര്‍ഷത്തിലേറെയായി ഇന്ത്യക്കും ഒമാനും ഇടയില്‍ ആഴത്തില്‍ വേരൂന്നിയ സമുദ്ര, സാംസ്കാരിക, നാഗരിക ബന്ധങ്ങളെ എടുത്തുകാണിക്കുന്ന പ്രതീകമാണ് പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിച്ച ഈ കപ്പല്‍. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ......
കൊൽക്കത്ത: ഐ-പാക് (I-PAC) ഓഫീസുകളിൽ നടന്ന ഇ.ഡി റെയ്ഡിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇടപെട്ടുവെന്ന് ആരോപിക്കുന്ന ഹർജി പരിഗണിക്കുന്നത് കൽക്കട്ട ഹൈക്കോടതി മാറ്റിവെച്ചു. കൽക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന തടസ്സപ്പെടുത്തിയെന്നാണ് മമതയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്.
വാർത്തയുടെ വിശദാംശങ്ങൾ:
ഹൈക്കോടതി നിലപാട്:
ഇതേ വിഷയത്തിൽ ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളതിനാൽ, അവിടെ തീരുമാനം വന്നതിനുശേഷം മാത്രം കേസ് വീണ്ടും പരിഗണിച്ചാൽ മതിയെന്ന് ജസ്റ്റിസ് സുവ്ര ഘോഷിന്റെ ബെഞ്ച് തീരുമാനിച്ചു.
രേഖകളെ ചൊല്ലിയുള്ള തർക്കം: റെയ്ഡിനിടെ മുഖ്യമന്ത്രി ചില സാമഗ്രികൾ കൊണ്ടുപോയെന്ന് ഇ.ഡി കോടതിയിൽ വാദിച്ചു. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായരായിരുന്ന അന്തരിച്ച നേതാക്കൾക്ക് ആദരമർപ്പിച്ച് സംസ്ഥാന മന്ത്രിസഭയുടെ പുതിയ നീക്കം. സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും കേരള കോൺഗ്രസ് സ്ഥാപകൻ കെ.എം. ......
സന്നിധാനം: ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച രണ്ട് ദേവസ്വം ജീവനക്കാരെ ദേവസ്വം വിജിലൻസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ......
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തിലെ മുന്നണി മാറ്റത്തിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്നും ആ വിസ്മയം എന്തെന്നറിയാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾകൂടി കാത്തിരുന്നാൽ മതി എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ, കേരളത്തിൽ ഒരു പാർട്ടിയും പ്രധാനപ്പെട്ട നേതാവുമൊന്നും യുഡിഎഫിലേക്കോ കോൺഗ്രസിലേക്കോ ഇതുവരെയും എത്തിയിട്ടില്ല. ......
കലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് (ഐഎസ്എസ്) ക്രൂ–11 ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ദൗത്യസംഘത്തിലെ ഒരംഗത്തിന് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെ തുടർന്നാണ് ദൗത്യം നിശ്ചയിച്ചതിലും മുമ്പേ അവസാനിപ്പിച്ചത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം):
കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും മനസ്സിനെ അലട്ടാം.......
ഇറാനിൽ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണം ഉണ്ടാകാമെന്ന് റിപ്പോർട്ട്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇറാനിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് അമേരിക്ക ഇറാനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നത്. ......